എസ്ബിഐ ഇടപാടുകള്‍ നിര്‍ത്തിവെച്ചു



 
യുക്രൈനില്‍ റഷ്യ നടത്തുന്ന കടന്നാക്രമണത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇത്തരം സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ തുടര്‍ന്നാല്‍ തങ്ങള്‍ക്കും ഉപരോധം നേരിടേണ്ടി വരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് എസ്ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.
ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റഷ്യന്‍ കമ്പനികളുമായി ഇടപാടുകള്‍ വേണ്ടെന്നാണ് എസ്ബിഐയുടെ തീരുമാനം. കമ്പനികള്‍ക്ക് പുറമേ ബാങ്കുകള്‍, പോര്‍ട്ടുകള്‍ തുടങ്ങി ഉപരോധപ്പട്ടികയിലുള്ള ഒരു സ്ഥാപനവുമായി ഇടപാടുകള്‍ നടത്തില്ല. ഏത് കറന്‍സിയിലാണ് ഇടപാട് എന്ന കാര്യവും പരിഗണിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കിങ് ചാനല്‍ ഒഴികെയുള്ള മറ്റു വഴികള്‍ തേടുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
أحدث أقدم