കോയമ്പത്തൂരില്‍ വാഹനാപകടം,രണ്ട് കുട്ടികള്‍ മരിച്ചു; ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്





കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത കവുണ്ടന്‍ ചാവടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. മൂന്ന് വയസുള്ള മിത്രന്‍, അഞ്ച് വയസുകാരി സംഗീത ശ്രീ എന്നിവരാണ് മരിച്ചത്. 

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ നിന്ന് സേലം ഭാഗത്തേക്ക് പോകുകയായിരുന്ന ഒമ്‌നി വാന്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
أحدث أقدم