കെഎസ്ആർടിസി ജീവനക്കാർക്ക് പ്രസവാവധിയോടൊപ്പം ഒരു വർഷത്തെ ശൂന്യവേതനാവധിയും



തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവധിയോടൊപ്പം ഒരു വർഷത്തെ ശൂന്യവേതനാവധിയും അനുവദിച്ച് ഉത്തരവായി. ചൈൽഡ് കെയർ അലവൻസും ലഭിക്കും. 

ശമ്പളത്തോടെ നിലവിൽ അനുവദിക്കുന്ന 180 ദിവസത്തെ പ്രസവാവധിയുടെ തുടർച്ചയായിട്ടോ കുട്ടിയുടെ ജനനത്തീയതി മുതൽ ഒരുവർഷ കാലയളവിനുള്ളിലോ ശൂന്യ വേതനാവധി നൽകും. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം.

ശൂന്യവേതനാവധിയിൽ പ്രതിമാസം 5,000 രൂപയും അവധി അനുവദിക്കുന്ന തീയതി മുതൽ ചൈൽഡ് കെയർ അലവൻസും ലഭിക്കും. പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവയും ലഭിക്കും. ശൂന്യവേതനാവധി കഴിയുന്നതിനു മുൻപ് തിരികെ ജോലിയിൽ പ്രവേശിച്ചാൽ, ഈ തീയതി മുതൽ ചൈൽഡ് കെയർ അലവൻസിനോ അവധിയുടെ ബാക്കി കാലയളവിനോ അപേക്ഷിക്കാനാകില്ല.
മാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക്  ഡ്യൂട്ടിക്ക് 50 രൂപ നിരക്കിൽ അധിക ബത്ത നൽകുന്നതിനുള്ള ഉത്തരവും പുറത്തിറങ്ങി. 20 ഡ്യൂട്ടിക്ക് മുകളിൽ 100 രൂപ വീതവും അധിക ബത്ത നൽകും.


أحدث أقدم