പ്രൊവിഡൻ്റ് ഫണ്ടിലെ അപാകത പരിഹരിച്ചതിന് പ്രതിഫലമായി അധ്യാപികയെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തുവാൻ ശ്രമിച്ച പി.എഫ് (ഗെയിൻ) വിഭാഗം സംസ്ഥാന നോഡൽ ഓഫീസർ കോട്ടയത്ത് ഇൻ്റലിജൻസ് പിടിയിൽ.


കാസർഗോഡ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട്‌ കണ്ണൂർ സ്വദേശി തളിക്കാവ് അശ്വതി അപ്പാർട്ട്മെൻ്റിൽ വിസ്മയ ഹൗസില്‍ വിനോയി ചന്ദ്രൻ. ആർ (41) ആണ് പിടിയിലായത്.
ഗവൺമെൻ്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യഷ്നൽ പി.എഫ് (ഗെയിൻ) നോഡൽ ഓഫീസറായ ഇയാൾ കോട്ടയത്ത് എത്തിയ ശേഷം ഹോട്ടലിൽ മുറിയെടുത്ത ശേഷം സ്വദേശിയായ അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു. 
മറ്റൊരു ഷർട്ട് വാങ്ങി ഹോട്ടൽ റൂമിലേക്ക് എത്താനായിരുന്നു നിർദ്ദേശം.
ഇത് പിഎഫ് ലെ പ്രശ്നം പരിഹരിച്ചതിന് ലൈംഗീക ചൂഷണം എന്ന ഉദ്ദേശം എന്ന് മനസിലാക്കിയ അധ്യാപിക ഇൻ്റലിജൻസ് വിഭാഗത്തെ വിവരം അറിയിച്ചു.
തുടർന്നാണ് ഹോട്ടൽ മുറിയിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്
أحدث أقدم