കെ. റയിൽ കല്ലിടീൽ ; ചെങ്ങന്നൂരിൽ വീട്ടമ്മയും മകനും കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു






ചെങ്ങന്നൂർ : കെ. റയിൽ കല്ലിടീൽ ചെങ്ങന്നൂർ മുളക്കുഴയിൽ വീട്ടമ്മയും മകനും കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് പെട്ട് ഇരുവരെയും പിൻതിരിപ്പിച്ചു.

മുളക്കുഴ 16-ംവാർഡിൽ വട്ടമോടിയിൽ തെക്കെ ചരുവിൽ വീട്ടിൽ കെറെയിൽ കല്ലിടാൻ ചെന്നതിനെ തുടർന്ന് ആ വീട്ടിലെ ഉഷയും മകനും അവരുമായി ഉണ്ടായ വാക്കുതകർക്കത്തിനിടയിൽ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഉഷയുടെ മകനും എം.എ. വിദ്യാർഥിയുമായ ആരോമൽ വീട്ടുവളപ്പിലെ വളരെ ആഴമുള്ള കിണറ്റിൻ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.


أحدث أقدم