'പ്രതിപക്ഷം 'നന്ദി​ഗ്രാം' സൃഷ്ടിക്കാൻ ശ്രമിക്കുന്നു; സിൽവർ ലൈനിൽ ജനങ്ങളുമായി യുദ്ധത്തിനില്ല'- കോടിയേരി




തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി യുദ്ധത്തിനില്ല. പ്രതിപക്ഷം കേരളത്തിൽ നന്ദി​ഗ്രാം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി . വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുഡിഎഫും ബിജെപിയും ഒന്നിച്ചു ചേർന്ന് പ്രശ്നങ്ങളുണ്ടാക്കുന്നു. സിൽവർലൈൻ ഇരകളുമായി ചർച്ചയ്ക്ക് തയാറാണ്. കുഞ്ഞുങ്ങളെ സമര രംഗത്തു കൊണ്ടുപോകുന്നത് ബോധപൂർവമാണെന്നും കോടിയേരി ആരോപിച്ചു.



أحدث أقدم