'പെണ്‍കുട്ടികളെ വെറുതെ വിടൂ, അവര്‍ അവര്‍ക്കിഷ്ടമുള്ള പോലെ ജീവിക്കട്ടെ'



ഹര്‍നാസ് സന്ധു/വിഡിയോ ദൃശ്യം
 

മുംബൈ: പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ളപോലെ ജീവിക്കട്ടെയെന്നും അവരെ ലക്ഷ്യമിട്ട് വിവാദങ്ങളുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധു. ഹിജാബ് വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് സന്ധുവിന്റെ പ്രതികരണം. 

അടുത്തിടെ നടന്ന പരിപാടിക്കിടെ, ചോദ്യത്തിന് ഉത്തരമായി ഹര്‍നാസ് സന്ധു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. 

ഹിജാബ് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് സംഘാടകര്‍ തടസ്സപ്പെടുന്നത് വിഡിയോയില്‍ ഉണ്ട്. രാഷ്ട്രീയ വിഷയങ്ങള്‍ ഒഴിവാക്കി, ഹര്‍നാസിന്റെ ജീവിതത്തെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും ചോദിക്കാനാണ് സംഘാടകര്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയം ഒഴിവാക്കാന്‍ സന്ധു ആവശ്യപ്പെടട്ടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചപ്പോഴാണ് മിസ് യൂണിവേഴ്‌സിന്റെ മറുപടി.

''നിങ്ങളെന്താണ് എപ്പോഴും പെണ്‍കുട്ടികളെ മാത്രം ലക്ഷ്യമിടുന്നത്? ഇപ്പോള്‍ പോലും ഞാനാണ് നിങ്ങളുടെ ലക്ഷ്യം. ഹിജാബ് വിഷയത്തിലും പെണ്‍കുട്ടികളാണ് ലക്ഷ്യമാക്കപ്പെടുന്നത്. അവര്‍ അവര്‍ക്കിഷ്ടമുള്ളപോലെ ജീവിക്കട്ടെ, അവര്‍ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കട്ടെ, അവര്‍ പറക്കട്ടെ, അവരുടെ ചിറകുകള്‍ മുറിച്ചുമാറ്റാതിരിക്കൂ. നിങ്ങള്‍ക്ക് ആരുടെയെങ്കിലും ചിറകു മുറിച്ചേ തീരു എന്നാണെങ്കില്‍ നിങ്ങളുടെ തന്നെ മുറിച്ചു മാറ്റൂ''- ഹര്‍നാസ് സന്ധു പറഞ്ഞു.

أحدث أقدم