കരിങ്കല്ലിനെക്കാള്‍ കഠിന ഹൃദയമുള്ളവരാണ് കല്ലിടാന്‍ നിര്‍ദേശിക്കുന്നതെന്ന് തിരുവഞ്ചൂര്‍




കോട്ടയം: കരിങ്കല്ലിനെക്കാള്‍ കഠിന ഹൃദയമുള്ളവരാണ് കല്ലിടാന്‍ നിര്‍ദേശിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
കെ റെയിലുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്ന കോട്ടയം നട്ടാശ്ശേരിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വേക്കായി സ്ഥാപിച്ച കല്ല് നാട്ടുകാര്‍ എടുത്ത് കളയണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

സര്‍വേ നടപടികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്‍മാറണം. പൊലീസുകാര്‍ ജനപക്ഷത്ത് നില്‍ക്കണം. നാട്ടുകാരെ ഉപദ്രവിക്കരുത്. ഒരു ലക്ഷം രൂപ ശമ്ബളം പറ്റുന്ന ഉദ്യോഗസ്ഥരാണ് സര്‍വേക്കെത്തുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ രാവിലെ കഞ്ഞി പോലും കുടിക്കാതെയാണ് സ്വന്തം കിടപ്പാടത്തിനായി പ്രതിഷേധിക്കാനെത്തുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

പാവങ്ങള്‍ നല്‍കുന്ന നികുതി കൊണ്ടാണ് ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്ബളം കൊടുക്കുന്നത്. പാവപ്പെട്ടവരെ ഉപദ്രവിക്കാതെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്നു പോകണം. യാതൊരു ഉത്തരവുമില്ലാതെ വീടുകളുടെ അടുക്കളയില്‍ വരെ കല്ലിടുകയാണ്. കല്ലിന് ഹൃദയമില്ലല്ലോ എന്നും കല്ലിനേക്കാള്‍ കടുപ്പമുള്ള ഹൃദയമുള്ളവരാണ് തിരുവനന്തപുരത്തിരുന്ന് ഉത്തരവിടുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
أحدث أقدم