സിപിഐ കോട്ടയം ജില്ലാ സമ്മേളനം ആഗസ്റ്റ് 6, 7, 8 ഏറ്റുമാനൂരിൽ



കോട്ടയം : സിപിഐ 24-)o പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനം ആഗസ്റ്റ് 6,7,8 തീയതികളിൽ ഏറ്റുമാനൂരിൽ നടത്തുതാണ്.
തിരഞ്ഞെടുക്കപ്പെട്ട മുന്നൂറ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ബ്രാഞ്ച്,ലോക്കൽ സമ്മേളനങ്ങൾ പൂർത്തീകരിച്ച് മണ്ഡലം സമ്മേളനങ്ങൾ ജൂലൈ മാസം പൂർത്തികരിച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായി ഏറ്റുമാനൂർ വ്യാപാരഭവനിൽ കൂടിയ സംഘാടകസമിതി യോഗം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉത്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി.ബിനു അദ്ധ്യക്ഷതവഹിച്ചു.
സി.കെ.ആശ എംഎൽഎ അടക്കം ജില്ലയിലെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അഡ്വ.വി.ബി.ബിനു ചെയർമാനും അഡ്വ.ബിനു ബോസ്‌ സെക്രട്ടറിയായും 501 പേരുള്ള സംഘാടക സമിതിയെ യോഗം തിരഞ്ഞെടുത്തു.
أحدث أقدم