കൊല്ലം ചടയമംഗലത്ത് ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 77-കാരന്‍ പിടിയിൽ


കൊല്ലം : ചടയമംഗലത്ത് ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 77-കാരന്‍ പിടിയില്‍. നിലമേല്‍ കൈതോട് സ്വദേശി ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് കുട്ടിയെ സമീപത്തെ ഒരു പുരയിടത്തില്‍ മറ്റു കൂട്ടുകാരുമായി കളിക്കുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു വന്ന കുട്ടിയെ ഷംസുദ്ദീന്‍ അടുത്തുള്ള പുരയിടത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. 

വീട്ടില്‍ എത്തിയ കുട്ടി രാത്രി ഉറങ്ങുന്ന സമയത്ത് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും പ്രതിയുടെ പേര് വിളിച്ച് ഉറക്കെ കരയുകയും ചെയ്തു ഇതോടെ മാതാപിതാക്കള്‍ കാര്യങ്ങല്‍ ചോദിച്ച അറിയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.


أحدث أقدم