കേരളത്തിൽ റേഷൻ കടകളിൽ 81 രൂപ; 300 മീറ്റർ ദൂരെ അതിർത്തിക്കപ്പുറം മണ്ണെണ്ണവില 16 രൂപ


വാളയാർ (പാലക്കാട്) വാഹനമില്ലാത്തവർ ഇന്ധന വിലക്കയറ്റത്തിന്റെ ഭീകരത അറിയുന്നതു റേഷൻകടയിൽ മണ്ണെണ്ണ വാങ്ങാനെത്തുമ്പോഴാകും. മണ്ണെണ്ണ വിലക്കയറ്റത്തിൽ കേരളം പൊള്ളുമ്പോൾ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വില ലീറ്ററിനു 16 രൂപ മാത്രം. കേരളത്തിൽ റേഷൻകടകളിലൂടെ 81 രൂപയ്ക്കു ലഭിക്കുന്ന മണ്ണെണ്ണയാണു കോയമ്പത്തൂരിൽ അഞ്ചിലൊന്നു വിലയ്ക്കു ലഭിക്കുന്നത്. അതായത്, സംസ്ഥാന അതിർത്തിയായ വാളയാറിൽ ലീറ്ററിന് 81 രൂപ വിലയുള്ള മണ്ണെണ്ണ 300 മീറ്റർ ദൂരെ ചാവടിയിലെത്തിയാൽ 16 രൂപയ്ക്കു ലഭിക്കും._

_തമിഴ്നാട് സർക്കാർ സബ്സിഡി നൽകുന്നതിനാലാണു കേരളത്തെ അപേക്ഷിച്ചു വിലക്കുറവിൽ മണ്ണെണ്ണ ലഭിക്കുന്നതെന്നു കോയമ്പത്തൂരിലെ റേഷൻ വ്യാപാരികൾ പറയുന്നു. കേരളത്തിൽ എല്ലാ കാർഡ് ഉടമകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ മണ്ണെണ്ണ വീതമാണു നൽകുന്നത്. നേരത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മഞ്ഞ കാർഡിനു റോസ് കാർഡിനും ഒരു ലീറ്റർ വീതം മണ്ണെണ്ണ ലഭിച്ചിരുന്നു._

_എന്നാൽ, പിന്നീട് ലഭ്യത കുറഞ്ഞതോടെ എല്ലാ കാർഡ് ഉടമകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ വീതമാക്കി.എന്നാൽ, തമിഴ്നാട്ടിൽ എല്ലാ കാർഡ് ഉടമകൾക്കും ഓരോ മാസവും 16 രൂപ നിരക്കിൽ ഒരു ലീറ്റർ മണ്ണെണ്ണ മുടക്കമില്ലാതെ നൽകി വരുന്നുണ്ട്. കേന്ദ്രം നികുതി കൂട്ടിയിട്ടും തമിഴ്നാട് സബ്സിഡി വെട്ടിക്കുറച്ചില്ലെന്നും റേഷൻ വ്യാപാരികൾ പറയുന്നു._

أحدث أقدم