കെ റെയില്‍ പദ്ധതിക്കെതിരായ ബോധവത്കരണത്തിന് വീടുകൾ കയറി നടത്തിയ പദയാത്രയിൽ കേന്ദ്രമന്ത്രി വി മുരളീധരനെ കെ റെയിൽ അനുകൂല മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് വീട്ടമ്മ

തിരുവനന്തപുരത്ത് കഴക്കൂട്ടത്താണ് സംഭവം നടന്നത്. 
സിപിഎം കൗണ്‍സിലര്‍ എല്‍ എസ് കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് വി മുരളീധരന് ദുരനുഭവം നേരിടേണ്ടി വന്നത്. 

ഇന്ന് രാവിലെ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയപ്പോള്‍ കൗണ്‍സിലറുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

'രണ്ട് പെണ്‍മക്കളുടെ അമ്മയാണ് ഞാന്‍. പദ്ധതിക്കായി വസ്‌തു നല്‍കും. ഞങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. ആരെതിര്‍ത്താലും പദ്ധതി നടപ്പിലാകുമെന്നും' വീട്ടമ്മ വെല്ലുവിളിച്ചു. 

സാര്‍ ഒന്നും പറയേണ്ടെന്ന വീട്ടമ്മയുടെ വാക്കുകള്‍ക്ക് ഇതാണ് സി പി എമ്മിന്റെ നയമെന്ന് മന്ത്രി മറുപടിയും നല്‍കി. 

ഇങ്ങോട്ടൊന്നും കേള്‍ക്കണ്ട, അങ്ങോട്ടു പറയുന്നത് മാത്രം കേട്ടാല്‍ മതിയെന്ന രീതിയാണ് സി പി എമ്മിന്. നിങ്ങള്‍ക്ക് ഭൂമി ഇഷ്ടം പോലെയുണ്ടെങ്കില്‍ കൊടുക്കാമെന്നും മന്ത്രി പറഞ്ഞു.

ഞങ്ങള്‍ക്ക് ഒരു രൂപയും വേണ്ട ഞങ്ങള്‍ സര്‍ക്കാരിന്റെ വികസന പദ്ധതിക്കൊപ്പമെന്ന് വീട്ടമ്മ ആവര്‍ത്തിച്ചതോടെ മുരളീധരന് എതിര്‍ക്കാന്‍ വാക്കുകളില്ലാതെയാവുകയായിരുന്നു.
പാര്‍ട്ടി തീരുമാനത്തിന് എതിരായ മറുപടി സി പി എം കൗണ്‍സിലറുടെ വീട്ടില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചല്ല പോയതെന്നും സി പി എമ്മിന്റെ ആസൂത്രണമായിരുന്നു പ്രതിഷേധമെന്നും വി മുരളീധരന്‍ സംഭവത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പദ്ധതി സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
أحدث أقدم