ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തില്‍ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
’40 വര്‍ഷം മുന്‍പ് വിദേശത്ത് പോയപ്പോള്‍ അവിടെ വലിയ മാളുകളുടെ ഉള്ളില്‍ ട്രെയിന്‍ വന്നു നില്‍ക്കുകയും ആളുകള്‍ ഇറങ്ങി സാധനം വാങ്ങി കയറി പോകുകയും ചെയ്യുന്നത് കണ്ടതാണ്. അതിന് 200 കിലോമീറ്റര്‍ വേഗമായിരുന്നു. ഇവിടെ 400 കിലോമീറ്റര്‍ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കാസര്‍കോട് തിരുവനന്തപുരം 2 മണിക്കൂര്‍ കൊണ്ട് എത്താനാകണം. പലതിനെയും ഇന്നലെവരെ എതിര്‍ത്തിട്ടുണ്ടാകും. അക്കാലം കഴിഞ്ഞു. ഇപ്പോള്‍ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാല്‍ നടക്കാതെ പോകു.’- സജി ചെറിയാന് പറഞ്ഞു