മണർകാട് ദേവീക്ഷേത്രത്തിൽ തിങ്കളാഴ്ച മീനഭരണി ഉത്സവം





മണർകാട് :  ചരിത്രപ്രസിദ്ധമായ മണർകാട് ദേവീക്ഷേത്രത്തിലെ  മീനഭരണി മഹോത്സവം  ഏപ്രിൽ 4 നടക്കും.

പുലർച്ചെ 4 ന് പള്ളിയുണർത്തൽ 5 ന്‌ നട തുറപ്പ് 5 നിർമ്മാല്യ ദർശനം 5 .30 അഭിഷേകം 6 മണി മുതൽ അഷ്ടദ്രവ്യ ഗണപതി ഹോമം 6 .30 വിശേഷാൽ പൂജകൾ ആരംഭം. 
7 മുതൽ സ്ത്രീകളുടെ പ്രധാന വഴിപാടായ കലം കരിയ്ക്കൽ ആരംഭം 11ന് ഉച്ചപൂജയും ഭരണി തിരുനാൾ ദർശനം 11 .30 ന് വഴിപാടു വിതരണം 12 ന് കുമാരനല്ലൂർ, പെരുംമ്പായിക്കാട്ടുശ്ശേരി കരകളുടെ കുംഭകുടം എതിരേല്പ്, 12. 30 ന് കും ഭകുടം അഭിഷേകം .വൈകിട്ട് 4 .30 ന് നടതുറപ്പ് 6.30ന് വിശേഷാൽ ദീപാരാധന 8 മണിക്ക് അത്താഴപൂജ നട ഗുരുതി,        8 .30 ന്  കുമാരനല്ലൂർ ,പെരുംമ്പായിക്കാട്ട്ശ്ശേരി കരകളുടെ അവകാശ തൂക്കവും കര വഞ്ചിയും പിന്നീട് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും തൂക്കം വഴിപാട്.
 രാത്രി 12 മണിയോടെ ഗരുഡൽ എടുത്തു വരവും കളിത്തട്ടിൽ കേളിയും ഗരുഡൻ പറവയും . 

 മണർകാട് ദേവീക്ഷേത്ര നാലമ്പല പുനരുദ്ധ്വണം പൂർത്തീകരണത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി നാലമ്പലം മുഴുവനും തേക്കിൻ പലകൾ അടിച്ച് വരികയാണ് തുടർന്ന് ചെമ്പ് പാളികൾ ' കൊണ്ട് പൊതിഞ്ഞ് പൂർത്തികരിക്കുന്ന  ഭക്തജനങ്ങളുടെ വഴിപാടായി അവരവരുടെ പേരിലും നാളിലും ചെമ്പ് പാളികൾക്കുള്ള വഴിപാടു തുകകൾ സമർപ്പിയ്ക്കാവുന്നതാണെന്ന്  ഭാരവാഹികൾ അറിയിച്ചു



أحدث أقدم