പവർക്കട്ടിന് സാധ്യതയില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി.


ആന്ധ്രയിൽ നിന്നും വൈദ്യുതി വാങ്ങുകയാണെന്നും മന്ത്രി.
വൈദ്യുത പ്രതിസന്ധി ഘട്ടത്തിലെങ്കിലും ജലവൈദ്യുതിയെക്കുറിച്ച് ചിന്തിക്കണമെന്നും മന്ത്രി.
അളവിൽ കൂടുതൽ ജലം അണക്കെട്ടുകളിലുണ്ട്. പാരിസ്ഥിതിക പ്രശ്നം ഉയർത്തി എതിർക്കാതെ അധികജലം കൊണ്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാഹചര്യം ഉണ്ടാകണമെന്നും മന്ത്രി  പറഞ്ഞു.
ഹൈഡൽ പ്രോജക്ടുകൾ  പ്രോത്സാഹിപ്പിക്കണം. ഡാമുകളിലെ ജലവൈദ്യുതി പദ്ധതികളെക്കുറിച്ചു വിവാദമുണ്ടാക്കുന്നവർ, അധിക തുക നൽകി പുറത്തു നിന്നും വൈദ്യുതി വാങ്ങണോ എന്നു ചിന്തിക്കണം.
കൽക്കരി കത്തിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും മന്ത്രി കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി.

നല്ലളം, കായങ്കുളം നിലയങ്ങളിൽ നിന്നും അധിക വൈദ്യുത ഉൽപ്പാദനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ സ്വയം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
أحدث أقدم