കോഴിക്കോട് : ഗുജറാത്ത് മാതൃക അംഗീകരിക്കാനുള്ള പിണറായിയുടെ തീരുമാനം സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട് വ്യക്തമാക്കി.
കേരള മോഡൽ പരാജയമെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും, വൈകി ഉദിച്ച വിവേകമായി മാത്രമേ ഇപ്പോഴത്തെ തീരുമാനത്തെ കാണാനാകൂയെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
നടപ്പാക്കാത്ത സിൽവർ ലൈൻ പദ്ധതിക്കായി സർക്കാർ ഗജനാവ് കൊള്ളയടിക്കുകയാണെന്നും ചെലവിടുന്ന പണത്തിന്റെ കണക്ക് സർക്കാർ പുറത്ത് വിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.