സ്പോൺസറെ കൊന്ന് ഇന്ത്യക്കാരൻ മുങ്ങിയ സംഭവം; 10 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ


കുവെെറ്റ്: സ്പോൺസറെ കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ ഇന്ത്യക്കാരനെ 10 വർഷത്തിന് ശേഷം കണ്ടെത്തി. സ്പോൺസറായ കുവൈറ്റ് പൗരൻ ഫഹദ് ബിൻ നാസർ ഇബ്രാഹിം, ഭാര്യ സലാമ ഫരാജ് സലീം എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കുവെെറ്റിൽ നിന്നും മുങ്ങിയ ഇദ്ദേഹത്തെയാണ് പിടിക്കൂടിയത്. ഇവരുടെ വീട്ടിൽ വീട്ടുവേലക്ക് നിന്നിരുന്ന വ്യക്തിയാണ് സന്തോഷ് കുമാർ റാണ എന്ന ലക്നൗ സ്വദേശി 2012 ൽ ആണ് സംഭവം നടക്കുന്നത്. ഫർവാനിയ ഗവർണേറ്റിലെ ആന്ദലൂസിൽ വെച്ചായിരുന്നു പ്രതി സ്പോൺസറെ കൊന്നത്. കേസിൽ പ്രതിയുടെ അസാനിദ്ധ്യത്തിൽ കുവെെറ്റ് ക്രിമിനൽ കേടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു കാരാർ ഇന്ത്യയും കുവെെറ്റും ഒപ്പുവെച്ചു. 2004ൽ ഒപ്പുവച്ച കുറ്റവാളി കൈമാറ്റ കരാർ അനുസരിച്ച് പ്രതിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് വിദേശകാര്യമന്ത്രാലയം 2016ൽ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ കെെമാറാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കുവെെറ്റ് സ്വദേശികൾ തന്റെ പാസ്പോർട്ട് തടഞ്ഞുവയ്ക്കുകയും, മതവിശ്വാസത്തിന് വിരുദ്ധമായ പ്രവൃത്തികൾക്ക് തന്നെ നിർബന്ധിച്ചത് കൊണ്ടാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്പോൺസറുടെ കസ്റ്റഡിയിലുണ്ടായിരുന്ന പാസ്പോർട്ട് എടുത്താണ് പ്രതി ഇന്ത്യയിലേക്ക് കടന്നത്. രണ്ട് രാജ്യങ്ങളിലേയും വിചാര പൂർത്തിയാക്കിയ ശേഷം മാത്രമേ കുറ്റവാളികളെ കെെമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളു.

أحدث أقدم