മുഴുവൻസമയ അണുനശീകരണം; ശുചീകരണ ജോലിക്കായി ഇരുഹറമിലും സജ്ജമാക്കിയത് 11റോബോട്ടുകൾ

 


സൗദി: റമദാനിൽ ഉംറ ചെയ്യാൻ വേണ്ടി എത്തുന്ന തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാണ് സൗദി അവരെ വരവേറ്റത്. കൊവിഡ് വെെറസ് പൂർണ്ണമായും വിട്ടുമാറാത്ത സാഹചര്യത്തിൽ രണ്ട് ഹറമുകളും അണുമുക്തമാക്കാൻ വേണ്ടി വലിയ സൗകര്യങ്ങൾ ആണ് ഒരുക്കുന്നത്. സുരക്ഷ നിലനിർത്തിയാണ് തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കുന്നതിനായി സൗദി ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. റമദാനിൽ മുഴുവൻസമയ അണുനശീകരണ, ശുചീകരണ ജോലിയാണ് ഇവിടെ നടന്നത്. ഇതിന്റെ ഭാഗമായി 11 റോബോട്ടുകളെ ആണ് സജ്ജമാക്കിയത്. റോബോർട്ടുകളെ നിയമിക്കുന്നത് മാത്രമല്ല അണുമുക്തജോലികൾക്കായി 70 സംഘത്തിലായി 700 പേരെ നിയമിച്ചിട്ടുണ്ട്. ഇരു ഹറമിലും എല്ലാ വശങ്ങളിലും റോബോട്ടുകളെ ഇതിന് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്. സ്വയം നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇവ പ്രവർത്തിക്കുന്നത്. റോബോട്ടുകൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനുള്ള സവിശേഷതയുണ്ട്. ബാറ്ററി ചാർജിങ് ചെയ്താണ് ഉപയോഗിക്കുന്നത്. അഞ്ച് മുതൽ എട്ടു മണിക്കൂർ വരെ തുടർച്ചായായി പ്രവർത്തിക്കാൻ കഴിവുണ്ട്. 23.8 ലിറ്റർ ശേഷിയിൽ ആണ് ഇത് പ്രവർത്തിക്കുന്നത്. 600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ബാക്ടീരിയയെ ഇല്ലാതാക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഒരോ മണിക്കൂറിലും ഇടവിട്ട് ഇത് നിരീക്ഷിക്കും ആവശ്യമായ കാര്യങ്ങൾ ചെയ്യും. ഉയർന്ന നിലവാരത്തിലുള്ള റോബോർട്ടുകൾ ആണ് ഇവിടെ ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ യൂറോപ്യൻ സി.ഇ ക്വാളിറ്റി സർട്ടിഫിക്കറ്റുള്ള റോബോർട്ടുകൾ ആണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്.


أحدث أقدم