പാമ്പാടി 11 ആംമൈൽ മുതൽ ചേന്നംപള്ളി വരെ വഴിവിളക്കുകൾ കണ്ണടച്ചു അപകടങ്ങളും മാലിന്യ നിക്ഷേപവും തുടർക്കഥ



✒️ Jowan Madhumala
പാമ്പാടി : പാമ്പാടി 11 ആംമൈൽ മുതൽ ചേന്നംപള്ളി വരെ വഴിവിളക്കുകൾ കണ്ണടച്ചു അപകടങ്ങൾ തുടർക്കഥയാകുന്നു കഴിഞ്ഞ ഒരു മാസത്തിനിടയിൽ 10 ൽപ്പരം അപകടങ്ങളാണ് ഈ സ്ഥലത്ത് ഉണ്ടായത് .ഇതിൽ മിക്ക അപകടങ്ങളും രാത്രിയാണ് ഉണ്ടായിരിക്കുന്നത്  റോഡിനിരുവശവും കാട്കയറി കിടക്കുന്നതിനാൽ കാൽനടയാത്രികർക്കും ബുദ്ധിമുട്ടാണ്  കരിയിലക്കുളം വളവിൽ (പഴയ തുരിശ് കമ്പനി കഴിഞ്ഞുള്ള ആദ്യ വളവ് )   K K റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞ നിലയിലാണ് മഴ വർദ്ധിക്കുന്ന ഈ സാഹജര്യത്തിൽ ഉടൻ മേൽ നടപടി സ്വീകരിക്കാത്ത പക്ഷം വലിയ അപകടം സംഭവിക്കുമെന്ന് സമീപവാസികൾ പാമ്പാടിക്കാരൻ ന്യൂസ് പ്രതിനിധിയോട് പറഞ്ഞു 
 അതോടൊപ്പം രാത്രിയുടെ മറപറ്റി മാലിന്യങ്ങളും തള്ളുന്നു . കഴിഞ്ഞ ഒരു മാസം മുമ്പാണ് കക്കൂസ് മാലിന്യം ചേന്നം പള്ളി തോട്ടിൽ തള്ളിയത് കഴിഞ്ഞ ആഴ്ച്ച 2ചാക്ക് നിറയെ കോഴിയുടെ അവശിഷ്ടങ്ങളും ചേന്നംപള്ളി ഭാഗത്ത് തള്ളുക ഉണ്ടായി ..  ചേന്നംപള്ളി കവലയിൽ പഞ്ചായത്തും ,ബ്ലോക്ക് പഞ്ചായത്തും മുൻകൈ എടുത്ത് ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതുകൊണ്ട് ഈ ഭാഗത്തെ മാലിന്യ നിക്ഷേപത്തിന് വിരാമമായി 
പഞ്ചായത്ത് മുൻകൈ എടുത്ത് ഉടനടി 11 ആം മൈൽ മുതൽ ചേന്നംപള്ളി കയറ്റം  വരെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
أحدث أقدم