ബഹ്റെെൻ: ബഹ്റൈനിൽ കൊവിഡ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നതിന് പുതിയ നിയമങ്ങൾ എത്തി. 12-17 പ്രായക്കാർക്ക് ഇഷ്ടാനുസരണം രണ്ടാം ബൂസ്റ്റർ ഡോസിന് അനുമതി നൽകി. ബഹ്റെെൻ ദേശീയ മെഡിക്കൽ പ്രതിരോധ സമിതിയാണ് ഇതിന് അനുമതി നൽകിയത്. അവസാന ഡോസ് സ്വീകരിച്ച് ഒമ്പതുമാസം കൂടുമ്പോൾ ഇവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഏത് വാക്സിനുകൾ ആണ് ബുസ്റ്റർ ഡോസ് ആയി നൽക്കുന്നത് എന്ന കാര്യവും ബഹ്റെെൻ പുറത്തുവിട്ടിട്ടുണ്ട്. ഫൈസർ-ബയോൺടെക് വാക്സിൻ ആണ് ആദ്യ ഡോസായി സ്വീകരിച്ചത് എങ്കിൽ അവർക്ക് ബൂസ്റ്റർ ഡോസ് ആയി ഫെെസർ തന്നെ എടുക്കാൻ സാധിക്കും. കൊവിഡ് ബാധിച്ചവർക്ക് അതിന് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. രോഗമുക്തി നേടിയവർക്ക് രോഗം സ്ഥിരീകരിച്ച തീയതി മുതൽ ആറുമാസത്തിന് ശേഷവും ആദ്യ ഡോസ് സ്വീകരിച്ച് ഒമ്പത് മാസത്തിനുശേഷവും ഇഷ്ടാനുസരണം രണ്ടാം ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ആദ്യ ഡോസായി സ്വീകരിച്ച വാക്സിൻ ഏതാണോ എത് തന്നെ ബൂസ്റ്റർ ഡോസ് വാക്സിൻ ആയി സ്വീകരിക്കാം.
ബഹ്റൈനിൽ 12 മുതൽ 17 പ്രായക്കാർക്ക് ഇഷ്ടാനുസരണം രണ്ടാം ബൂസ്റ്റർ ഡോസിന് അനുമതി
jibin
0
Tags
Top Stories