19കാരിയായ നഴ്‌സ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍; കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കുടുംബം




 
ലഖ്‌നൗ: 19കാരിയായ നഴ്‌സ് ജോലിക്കെത്തിയ ആദ്യദിവസം സ്വകാര്യ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ മൂന്ന് പേരെ പ്രതികളാക്കി എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ഉന്നാവ് ന്യൂ ജീവന്‍ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. 

സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും ഉന്നാവോ അഡീഷണല്‍ എസ്പി ശശി ശേഖര്‍ സിങ് പറഞ്ഞു. വെള്ളിയാഴ്ചയാണ് യുവതി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്
أحدث أقدم