കൊച്ചി: ഒരുമാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനൊടുവിൽ തൃക്കാക്കര പോളിങ് ബൂത്തിലേക്ക് കടക്കാൻ തയ്യാറടെുക്കുകയാണ്. ഇന്ന് പരസ്യ പ്രചാരണം പൂർത്തിയാകുന്നതോടെ മണ്ഡലത്തിന് പുറത്ത് നിന്നെത്തിയ എല്ലാവരും മടങ്ങും. മെയ് 31 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 മണി വരെ ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഉണ്ടാകും. ഇത്തവണ എട്ട് സ്ഥാനാഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 1,96,805 വോട്ടർമാർക്കാണ് തൃക്കാക്കരയിൽ വോട്ട്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയാം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ വിധിയെഴുതുന്നത് 1,96,805 വോട്ടർമാർ ആണ്. ഇതിൽ 3633 പേരാണ് കന്നിവോട്ടർമാർ. ആകെയുള്ള 1,96,805 വോട്ടർമാരിൽ 95,274 പേർ പുരുഷന്മാരും 1,01,530 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. നിലവിലുള്ള കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് നടത്തുക. ബൂത്തിലെത്തുന്ന എല്ലാ വോട്ടര്‍മാരെയും സാനിറ്റൈസ് ചെയ്യും. 239 ബൂത്തുകളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ഹരിത പ്രോട്ടോകോൾ ഉറപ്പാക്കിയാണ് ബൂത്തുകൾ ഒരുക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 239 പോളിംഗ് ബൂത്തുകളിൽ 75 എണ്ണം ഓക്സിലറി ബൂത്തുകളാണ്. അഞ്ച് മാതൃകാ പോളിങ്ങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. പൂർണമായും ഹരിത മാതൃക അവലംബിച്ച് തയാറാക്കുന്ന മാതൃകാ ബൂത്തുകളിൽ ഇരിപ്പിടം, അടിസ്ഥാനസൗകര്യം, കൈവരി, മുതിർന്നവർക്കുള്ള വിശ്രമസ്ഥലം, മുലയൂട്ടൽ മുറി തുടങ്ങിയവ സജ്ജീകരിക്കും. ഇടപ്പള്ളി ദേവൻകുളങ്ങര ക്യാമ്പയിൻ സ്കൂളിലെ 11-ാം ബൂത്ത്, ടോക് എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 79,81 ബൂത്തുകള്‍, പാറേപ്പറമ്പ് ഷറഫുല്‍ ഇസ്ലാം യു.പി സ്കൂളിലെ 87 -ാം ബൂത്ത്, തൃക്കാക്കര ഇൻഫൻറ് ജീസസ് എല്‍.പി സ്കൂളിലെ 120-ാം നമ്പര്‍ ബൂത്ത് എന്നീ സ്ഥലങ്ങളിലാണ് മാതൃകാ ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും വനിതകൾ മാത്രം നിയന്ത്രിക്കുന്ന വനിത പോളിങ് സ്റ്റേഷൻ 119-ാം നമ്പർ ബൂത്തായ തൃക്കാക്കര ഇൻഫൻറ് ജീസസ് എല്‍ പി സ്കൂളിൽ സജ്ജമാക്കും. ഇവിടെ പോളിംഗ് ഉദ്യോഗസ്ഥരും ക്രമസമാധാന പാലനത്തിന് ഡ്യൂട്ടിയിലുള്ള പൊലീസും വനിതകളായിരിക്കും. തൃക്കാക്കര നിയോജക മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തുകളോ പ്രശ്ന സാധ്യതാ ബൂത്തുകളോ ഇല്ല. 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ നേരിട്ട് വോട്ടു ചെയ്യാവുന്നതാണ്. എല്ലാ വോട്ടര്‍മാരും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള ഇലക്ടറല്‍ ഐഡന്‍റിറ്റി കാർഡ് വോട്ടു ചെയ്യുന്നതിനായി കൊണ്ടുവരണം. കൂടാതെ ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാര്‍ഡ്, പാസ്സ്പോര്‍ട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖല സ്ഥാപനങ്ങളും നൽകിയിട്ടുള്ള ഫോട്ടോ പതിച്ച സര്‍വ്വീസ് ഐഡൻറിറ്റി കാര്‍ഡ്, എംപിമാരും എംഎല്‍എ മാരും നല്കിയിട്ടുള്ള ഔദ്യോഗിക ഐഡൻറിറ്റി കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്, ബാങ്കുകളും പോസ്റ്റ് ഓഫീസുകളും നല്കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്സ് ബുക്ക്, കേന്ദ്ര തൊഴില്‍ മന്ത്രാലയം നല്കയിട്ടുള്ള ആരോഗ്യ ഇൻഷ്വറ൯സ് സ്മാര്‍ട്ട് കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കും. വോട്ടര്‍ സ്ലിപ്പ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. 239 പ്രിസൈഡിങ് ഓഫീസർമാരും 717 പോളിങ് ഓഫീസർമാരും അടക്കം 956 ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 188 ഉദ്യോഗസ്ഥരെ കരുതലായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കാവശ്യമായ പരിശീലനം ഇതിനോടകം പൂർത്തിയായി. പോളിങ് സാമഗ്രികളുടെ വിതരണം നാളെ മഹാരാജാസ് കോളേജിൽ നടക്കും. രാവിലെ 7. 30 മുതൽ വരണാധികാരിയുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ സാധനസാമഗ്രികള്‍ വിതരണം ചെയ്യും. പോളിങ്ങിനായി 327 ബാലറ്റ് യൂണിറ്റുകളും 320 കണ്ട്രോള്‍ യൂണിറ്റുകളും 326 വിവിപാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് പ്രധാന മുന്നണികളുടേതുൾപ്പെടെ എട്ട് സ്ഥാനാർഥികളാണ് തൃക്കാക്കരയിൽ മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ ചിഹ്നം 'കൈ' ആണ്. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്- ചുറ്റിക അരിവാൾ നക്ഷത്രം, എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ- താമര എന്നിങ്ങനെയാണ് പ്രധാന മുന്നണികളുടെ സ്ഥാനാർഥികളും ചിഹ്നങ്ങളും. മറ്റ് സ്ഥാനാർഥികളും ചിഹ്നങ്ങളും അറിയാം. അനിൽ നായർ- ബാറ്ററി ടോർച്ച്, ജോമോൻ ജോസഫ് സ്രാമ്പിക്കൽ -കരിമ്പു കർഷകൻ, സി പി ദിലീപ് നായർ- ടെലിവിഷൻ, ബോസ്കോ ലൂയിസ് - പൈനാപ്പിൾ, മൻമഥൻ- ഓട്ടോറിക്ഷ