ഇതാണ് ലോട്ടറി; 'ലൈഫ് ടൈം സെറ്റിൽമെന്‍റ്'; 30 വര്‍ഷത്തേക്ക് പ്രതിമാസം 9.5 ലക്ഷം വീതം സമ്മാനം; വിശ്വസിക്കാനാകാതെ യുവതി

 


ലണ്ടൻ: ഒരു ലോട്ടറി അടിച്ചിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. വലിയൊരു തുക സമ്മാനമായി ലഭിച്ചാൽ പലരുടെയും ജീവിതം തന്നെ മാറും. അങ്ങനെയുള്ള ജീവിതത്തിൽ ലോട്ടറി സമ്മാനമായി മാസം തോറും ലക്ഷങ്ങൾ ലഭിക്കുന്ന അവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ. വിശ്വസിക്കാൻ പ്രയാസമായിരിക്കും അല്ലേ? എന്നാൽ ഇത്തരത്തിൽ ഒരു സമ്മാനം ലഭിച്ച യുവതിയുടെ കഥയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്നതെന്നാണ് ടൈംസ് നൗ റിപ്പോർട്ട് പറയുന്നത്. ഇംഗ്ലണ്ട് സ്വദേശിയായ ലോറ ഹോയ്‍ലി എന്ന യുവതിയെയാണ് ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തിൽ തേടിയെത്തിയിരിക്കുന്നത്. മൂന്ന് ദശാബ്ദത്തേക്ക് മാസം തോറും 9.5 ലക്ഷം രൂപയാണ് ലോറയ്ക്ക് സമ്മാനമായി ലഭിക്കുന്നത്. ലോജിസ്റ്റിക് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ലോറ എന്ന നാൽപ്പതുകാരിയെയാണ് ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തിൽ അനുഗ്രഹിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ലോറ കാമലോട്ടിലെ സെറ്റ് ഫോര്‍ ലൈഫ് നറുക്കെടുപ്പിലെ ലോട്ടറി എടുത്തത്. പങ്കാളിയായ കിർക് സ്റ്റീവൻസിനൊപ്പം ചേർന്നായിരുന്നു ലോറ ലോട്ടറിയെടുത്തത്. മാസം 9.55 ലക്ഷം രൂപയാണ് സമ്മാന ഇനത്തിൽ 30 വർഷത്തേക്ക് ലോറയ്ക്ക് ലഭിക്കാൻ പോകുന്നത്.

أحدث أقدم