*സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി നൽകിവരുന്ന യു.ഡി.ഐ.ഡി കാർഡിന് അക്ഷയ കേന്ദ്രങ്ങൾ മുഖേന രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സേവനനിരക്ക് പരമാവധി 30 രൂപയായി നിശ്ചയിച്ചതായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.*
*സ്‌കാനിംഗും പ്രിന്റിംഗും ഉൾപ്പെടെയുള്ള സേവനങ്ങൾക്കാണ് പരമാവധി 30 രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. നിശ്ചയിച്ചതിൽ നിന്നും കൂടുതൽ തുക പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്നില്ലെന്ന് ജില്ലാ പ്രോജക്റ്റ് മാനേജർമാർ ഉറപ്പ് വരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.*