സുപ്രധാനമായ വിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകി, പ്രതിക്കൂട്ടിലായി പോലീസ്, 3 ഉദ്യോ​ഗസ്ഥർക്കെതിരെ അന്വേഷണം!

 


ഇടുക്കി: സുപ്രധാന രേഖകൾ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശുപാർശ. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ മൂന്നാർ ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിലാണ് വിശദ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് സ്റ്റേഷനിൽ നിന്ന് വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിരുന്നു. പിരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറുകയും ചെയ്തു. ഫോൺ പരിശോധനയിൽ ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്റ്റേഷനിലെ പ്രധാനരേഖകള്‍ കൈകാര്യംചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണ് പരിശോധനയ്ക്ക് അയച്ചത്. കഴിഞ്ഞയാഴ്ച മുല്ലപ്പെരിയാർ സ്റ്റേഷനിലേക്ക് ഇതിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ആറുമാസം മുമ്പ് സമാനരീതിയിൽ ഒരു സംഭവം ഉണ്ടായിരുന്നു. തൊടുപുഴയിലാണ് സംഭവം നടന്നത്. കരിമണ്ണൂർ സ്റ്റേഷനിൽനിന്ന് മതതീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിനൽകുകയായിരുന്നു. സംഭവത്തിൽ പി കെ അനസ് എന്ന പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. പോലീസ് ഡാറ്റാ ബേസിൽ നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് വിവരങ്ങൾ നൽകി എന്നായിരുന്നു അനസിനെതിരെയുള്ള കുറ്റം.

أحدث أقدم