തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതലില്‍ അന്‍പത് പവന്‍ സ്വര്‍ണം കാണാനില്ല. കലക്ടറേറ്റ് വളപ്പിലെ കോടതിയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണവും വെള്ളി ആഭരണങ്ങളും പണവുമാണ് കാണാതായത്.
രണ്ട് ലക്ഷത്തോളം രൂപയും കാണാനില്ല. ആര്‍ഡിഒ നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതല്‍ കളവ് പോയത് കണ്ടെത്തിയത്. കലക്ടറുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു