പുതിയ കാറിന് സമീപം അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചന്‍, ജനറല്‍ മാനേജര്‍ ഷെനില്‍ എന്നിവര്‍
കോട്ടയം: പുതിയ വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ 8.80 ലക്ഷം മുടക്കി കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് ഉടമ അയര്‍ക്കുന്നം കുടകശേരില്‍ ടോണി വര്‍ക്കിച്ചന്‍. കോട്ടയം ആര്‍ടി ഓഫിസില്‍ നിന്നുളള കെഎല്‍ 05 എവൈ 7777 എന്ന നമ്പരിനാണ് അദ്ദേഹം 8.80 ലക്ഷം രൂപ മുടക്കിയത്. പുതുതായി വാങ്ങുന്ന കിയ മോട്ടേഴ്സിന്റെ പുതിയ മോഡലായ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസിനാണ് ഇഷ്ട നമ്പര്‍. തെള്ളകത്തെ കിയാ ഷോറൂമില്‍ നിന്നാണ് ഇദ്ദേഹം കിയയുടെ ഏറ്റവും പുതിയ മോഡലായ കിയ മോട്ടേഴ്സിന്റെ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് ബുക്ക് ചെയ്തത്. തന്റെ മുന്‍ വാഹനങ്ങളായ ജാഗ്വാറിനും, കിയോയുടെ സെല്‍ടോസിനുമെല്ലാം ഉള്ള അതേ നമ്പരായ 7777 എന്ന നമ്പര്‍ തന്നെ പുതിയ വാഹനത്തിനും വേണമെന്നാണ് ആഗ്രഹിച്ചത്. ഇതേ തുടര്‍ന്നാണ് ഇദ്ദേഹം ഓണ്‍ലൈനായി കെഎല്‍ 05 എവൈ 7777 എന്ന നമ്പരിനു വേണ്ടി ബുക്ക് ചെയ്തത്. എന്നാല്‍ ഈ നമ്പരിനായ മറ്റൊരാളും കൂടി രംഗത്ത് വന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖേന വാശിയേറിയ ലേലം നടന്നു. ഇദ്ദേഹത്തിനൊപ്പം ഇതേ നമ്പരിനായി മത്സരിച്ചയാള്‍ 7.80 ലക്ഷം വരെ ലേലം വിളിച്ചിരുന്നു. എന്നാല്‍ ലേലം ചൂടുപിടിച്ചപ്പോള്‍ ഇദ്ദേഹം പിന്മാറി. അങ്ങനെ വാശിയേറിയ മത്സരത്തില്‍ ഇദ്ദേഹം ജയിച്ചു. ഇഷ്ട നമ്പര്‍ സ്വന്തമായി. 45.40 ലക്ഷം രൂപമുടക്കിയാണ് വാഹനം വാങ്ങിയത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി പൃഥ്വിരാജ് മുടങ്ങിയത് ഏഴര ലക്ഷമായിരുന്നു. ഈ റെക്കോര്‍ഡാണ് ടോണി വര്‍ക്കിച്ചന്‍ മറികടന്നത്. കോട്ടയം ജില്ലയിലെ റെക്കോര്‍ഡ് തുകയ്ക്കാണ് ഇദ്ദേഹം വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കിയത്.