ഖത്തറിലെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂൺ 9 വരെ തുടരും


 ദോഹ: ഖത്തറിലെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂൺ 9 വരെ തുടരും. ഖത്തരി വിദ്യാര്‍ത്ഥികള്‍ക്കും ഖത്തരി സ്ത്രീകളുടെ കുട്ടികള്‍ക്കും ജി.സി.സി രാജ്യങ്ങളിലെ കുട്ടികള്‍ക്കുമാണ് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുക. മെയ് 15 മുതല്‍ 26 വരെ ഖത്തര്‍ രേഖകള്‍ ഉള്ളവരുടെ കുട്ടികള്‍ക്കും മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അസോസിയേഷനുകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന താമസക്കാരുടെ കുട്ടികൾക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. സ്‌കൂളിലെ ഒഴിവുകള്‍ക്കനുസരിച്ചുമാണ് അഡ്മിഷന്‍ നടപ്പിലാക്കുക. പബ്ലിക് സര്‍വീസ് പോര്‍ട്ടലിലൂടെ നേരത്തെയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുമെന്ന് വിദ്യാഭ്യാസ കാര്യ മേഖലയിലെ സ്‌കൂള്‍ അഫയേഴ്‌സ് ഡയറക്ടര്‍ അലി ജാസിം അല്‍-കുവാരി വിശദീകരിച്ചു.

أحدث أقدم