ഹണിട്രാപ്പിൽപെടുത്തി പാകിസ്ഥാന് വേണ്ടി ചാരപ്പണി; വ്യോമസേന ഉദ്യോ​ഗസ്ഥൻ പിടിയിൽ


ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വ്യോമസേന മുതിർന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് ആണ് ഇയാളെ പിടികൂടിയത്. വ്യോമസേന ഉദ്യോഗസ്ഥനായ ദേവേന്ദ്ര ശർമ എന്നയാളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. തന്ത്രപ്രധാനമായ പല രേഖകളും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ കൈകളുണ്ടെന്ന് സംശയമുള്ളതായും ഡൽഹി പോലീസ്. വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സംശയാസ്പദമായ ബാങ്ക് രേഖകളും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഏതൊക്കെ വിധത്തിലാണ് ചോർത്തൽ നടന്നിരിക്കുന്നത് എന്നോ, ഏതൊക്കെ രേഖകളാണ് ചോർന്നത് എന്നോ സംബന്ധിച്ച വിവരങ്ങൾ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.വ്യോമസേന ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ പെടുത്തി പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കുടുക്കുകയായിരുന്നുവെന്നാണ് ഡൽഹി പോലീസ് പറയുന്നത്. ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നടത്തിയ ചില ഇടപാടുകളിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. വ്യോമസേനയുടെ ആസ്ഥാനത്ത് നിന്നും നിർണായകമായ രേഖകൾ ചോർത്തിയെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ചാരവൃത്തി ഇയാളിൽ മാത്രം അവസാനിക്കുന്നതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെ അടക്കം ഇതിലേക്ക് കൊണ്ടുപോയിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ തിരയുന്നു.


أحدث أقدم