പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു







മലപ്പുറം: പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് മരിച്ചത്.പന്നിയെ പിടിക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു ഇര്‍ഷാദ്.

സംഘത്തിലുള്ളവര്‍ക്ക് ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന സനീഷ്, അക്ബര്‍ അലി എന്നിവര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

വയറ്റില്‍ വെടിയേറ്റ നിലയില്‍ സനീഷും അക്ബര്‍ അലിയും ചേര്‍ന്ന് ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ലൈസന്‍സില്ലാത്ത തോക്കുമായാണ് ഇവര്‍ പന്നിയെ വോട്ടയാടാനായി പോയതെന്ന് പൊലീസ് പറഞ്ഞു.


أحدث أقدم