ഇടുക്കി: സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ ബൈക്ക്
യാത്രക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. ഇടുക്കി തൊടുപുഴയിലാണ്
സംഭവം. റിട്ടയേഡ്
എസ്ഐ പുറപ്പുഴ സ്വദേശി ചന്ദ്രനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. തൊടുപുഴ – ഇടുക്കി റോഡിൽ
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. ട്രാഫിക്ക് ബ്ലോക്കിനിടയിൽ ബസിനെ
മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തട്ടി ബൈക്ക് യാത്രക്കാരൻ റോഡിലേക്ക്
വീഴുകയായിരുന്നു.