രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ 'കൈത്താങ്ങ്' പദ്ധതി ഉദ്ഘാടനം പാമ്പാടിയിൽ നാളെ നടക്കും



കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്തിൽ  നിർമ്മിക്കുന്ന 750 ചതുരശ്ര അടി വരെ  വിസ്തൃതിയുള്ള   ഭവനങ്ങൾക്ക്  വിവിധ ഘട്ടങ്ങളിലാവശ്യമായ സാങ്കേതിക നിർദ്ദേശങ്ങളും മറ്റ് സഹായങ്ങളും ലഭ്യമാക്കുന്നതിന് ആർഐടിയിലെ വിവിധ വകുപ്പുകൾ ചേർന്ന് ആവിഷ്കരിച്ച 'കൈത്താങ്ങ്' പദ്ധതിയുടെ ഉദ്ഘാടനം നാളെ  രാവിലെ 10 ന്  സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും. ആർ.ഐ.ടി. 
പൂർവ്വ വിദ്യാർത്ഥി പാലാ എ.എസ്.പി. നിധിൻ രാജിന് ചടങ്ങിൽ ഉപഹാരം  നൽകും. വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണവും മന്ത്രി  നിർവ്വഹിക്കും. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. എം രാധാകൃഷ്ണൻ കോളേജ് യൂണിയൻ ലോഗോ പ്രകാശനം ചെയ്യും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ, 
പ്രിൻസിപ്പാൾ ഡോ. സതീഷ് കുമാർ ഗ്രാമപഞ്ചായത്തംഗം സെബാസ്റ്റ്യൻ ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ   പി. എ. വർഗീസ്,   കെ. ആർ. ഗോപകുമാർ, കോളേജ് യൂണിയൻ ചെയർപേഴ്സൺ അഞ്ജന. പി.,  ജനറൽ സെക്രട്ടറി അജയ് പി. കെ.,  സംഘാടക സമിതി കൺവീനർ ഡോ.  സിബി തോമസ് എന്നിവർ സംസാരിക്കും.

أحدث أقدم