ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്തർ ആഘോഷങ്ങൾക്ക് തുടക്കമായി

 


ദോഹ: ഖത്തറിലും മറ്റ്ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്തർ ആഘോഷപരിപാടികൾക്ക് തുടക്കമായി. ഖത്തറിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് രാവിലെ അൽ-വജ്ബ പ്രാർത്ഥനാ ഗ്രൗണ്ടിൽ ഈദ് അൽ-ഫിത്തർ പ്രാർത്ഥന നടത്തി. വ്രതാനുഷ്ഠാനവും പ്രാർത്ഥനകളും പൂർത്തിയാക്കി വിശ്വാസികൾ സന്തോഷിക്കുന്ന ആരാധനയാണ് ഈദ് എന്ന് അദ്ദേഹം പറഞ്ഞു. സൗദിയിൽ വിപുലമായ ആഘോഷ പരിപാടികളാണ് അധികൃതർ ക്രമീകരിച്ചിട്ടുള്ളത്. ഒമാനിൽ 29 ദിവസങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, ഖത്തർ, ബഹറൈൻ, കുവൈത്ത്, സൌദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. സൗദിയുടെ തെരുവോരങ്ങളും നഗരങ്ങളുമെല്ലാം അലങ്കാര ലൈറ്റുകൾകൊണ്ടും അലങ്കരിച്ചിട്ടുണ്ട് . ജിദ്ദ സീസൺ 2022 ന്റെ പ്രവർത്തനങ്ങൾ ഗംഭീര പരിപാടികളോടെ കിംഗ് റോഡിലെയും കിംഗ് അബ്ദുൾ അസീസ് സ്ട്രീറ്റിലെയും ജിദ്ദ ആർട്ട് പ്രൊമെനേഡിൽ ആരംഭിക്കും. ഇത് പെരുന്നാൾ ദിവസം മുതൽ തുടർച്ചയായി 3 ദിവസം നീണ്ടുനിൽക്കും. കൂടാതെ ജിദ്ദയിൽ ഇന്ന് മുതൽ രണ്ട് മാസത്തേക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. ജിദ്ദയിൽ രാത്രി 9.30നും മറ്റു നഗരങ്ങളിൽ രാത്രി 9 മണിക്കുമാണ് വെടിക്കെട്ട്. കൂടാതെ നിരവധി കലാ-വിനോദ പരിപാടികളും ഉണ്ടായിരിക്കും.

أحدث أقدم