ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തി; മലയാളി കുഴഞ്ഞുവീണു മരിച്ചു

 


ജിദ്ദ: ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ മലയാളി അന്തരിച്ചു. തൃശൂര്‍ മാമ്പ്ര എരയംകുടി അയ്യാരില്‍ എ കെ ബാവു (79) ആണ് മരിച്ചത്. ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കവെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയ ബാവു കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ ടീം അടിയന്തര ചികിത്സ നല്‍കിയിരുന്നു. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് പെണ്‍മക്കളും മരുമകനും ഇദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.ബുധനാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ആയിരുന്നു തീരുമാനം. സലാം എയര്‍ വിമാനത്തില്‍ മസ്‌കറ്റ് വഴി തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു തീരുമാനം. ഭാര്യ: ബീവാത്തുമ്മ മക്കള്‍: ബൈജു, ബാനു, ബീന, ബിജിലി, മരുമക്കള്‍: നിഷ, ഷിബി ഇസ്മയില്‍, അബ്ബാസ്.


أحدث أقدم