പ്രവാസികള്‍ക്ക് തിരിച്ചടി? സ്വകാര്യ മേഖലയില്‍ ബിഡൂണുകളെ നിയമിക്കാന്‍ ഒരുങ്ങി കുവൈറ്റ്

 


കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് പകരം ബിഡൂണുകളെ നിയമിക്കാന്‍ ഒരുങ്ങി കുവൈറ്റ്. സ്വകാര്യ മേഖലയില്‍ പ്രവാസികള്‍ക്ക് പകരമായി ജോലി ചെയ്യാന്‍ രാജ്യത്തെ പൗരത്വമില്ലാത്തവരെ (ബിഡൂണുകള്‍) രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം ഒരുക്കാന്‍ കുവൈറ്റിലെ ലേബര്‍ അതോറിറ്റി പദ്ധതിയിടുന്നുണ്ട്. അനധികൃത താമസക്കാരെ കൈകാര്യം ചെയ്യുന്നതിന് സെന്‍ട്രല്‍ ഏജന്‍സിയുമായി ഏകോപിപ്പിച്ച് ഞായറാഴ്ച തയ്‌സീര്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) മേധാവി അഹമ്മദ് അല്‍ മൂസ പറഞ്ഞതായി അല്‍ ഖബാസ് ദിനപത്രം കൂട്ടിച്ചേര്‍ത്തു. ജനസംഖ്യാപരമായ തര്‍ക്കം തീര്‍ക്കാന്‍ പ്രവാസി തൊഴിലാളികള്‍, നിയമത്തിന്റെ കുടക്കീഴില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവരുടെ യോഗ്യതകള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുയോജ്യമായ വിധത്തില്‍ അവര്‍ക്ക് അവസരം നല്‍കുക എന്നീ വിഭാഗത്തിലുള്ള ആളുകളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ തൊഴില്‍ സാഹചര്യത്തിലൂടെ ജോലി നല്‍കിയതിന് സ്വകാര്യ മേഖലയിലെ ബിസിനസുകളെ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. കുവൈറ്റില്‍ ഏകദേശം 85,000 ബിഡൂണുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദദശലക്ഷത്തില്‍ ഏകദേശം 3.4 ദശലക്ഷവും വിദേശികളാണ്. അറബിക് ഭാഷയില്‍ 'ബിഡൂണ്‍' എന്നാല്‍ 'ദേശീയതയില്ലാത്ത' എന്നര്‍ഥമാണ് വരുന്നത്. കൂടാതെ, ബിഡൂണ്‍, ബിഡണ്‍, ബെഡണ്‍ എന്നിങ്ങനെ മറ്റു തരത്തില്‍ ഈ പദം എഴുതുന്നു. കുവൈറ്റിലെ പൗരത്വമില്ലാത്ത അറബ് ന്യൂനപക്ഷമാണ് ബിഡൂണ്‍. ഈ വിഭാഗത്തെ രാജ്യം സ്വാതന്ത്ര്യം നേടിയ സമയത്തോ അതിനുശേഷമോ പൗരന്മാരായി ഉള്‍പ്പെടുത്തിയിരുന്നില്ല. കൊവിഡ് മഹാമാരിയ്ക്കിടയില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ചയ്ക്കിടയില്‍ കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ബുദ്ധിമുട്ടിച്ചെന്ന ആരോപണത്തിനൊപ്പം രാജ്യത്ത് സമീപ മാസങ്ങളായി വിദേശികളുടെ തൊഴില്‍ നിയന്ത്രിക്കുന്നത് കടുപ്പിച്ചിട്ടുണ്ട്.

أحدث أقدم