ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകുന്ന നടപടികൾക്ക് സൗദിയിൽ തുടക്കം


റിയാദ്: ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകുന്ന നടപടികൾക്ക് സൗദിയിൽ തുടക്കം. കൊടുംകുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തവരെയാണ് പൊതുമാപ്പിന് പരിഗണിക്കുക. എല്ലാവർഷവും നൽകുന്ന പൊതുമാപ്പിന്റെ ഈ വർഷത്തെ നടപടികളാണ് ആരംഭിച്ചത്. കൂടാതെ രണ്ട് വര്‍ഷവും അതില്‍ കുറവും കാലത്തേക്ക് ശിക്ഷിക്കപ്പെട്ടവര്‍, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ നാലില്‍ ഒരുഭാഗം പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. 36 ഇനം കുറ്റകൃത്യങ്ങളിൽപെടാത്ത തടവുകാര്‍ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകും. കൊലപാതകം, ബലാത്സംഗം, ലൈംഗിക ഉപദ്രവം, ദൈവനിന്ദ, പ്രവാചകനിന്ദ, ഖുര്‍ആനെ അവഹേളിക്കല്‍, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം, ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങള്‍, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കല്‍, മയക്കുമരുന്നുകടത്ത് തുടങ്ങിയ അതീവ ഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

أحدث أقدم