മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​ജ്ഞാ​ത കോ​ളു​ക​ൾ വ​രു​ന്ന​ത് ത​ട​യാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ.



ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​ജ്ഞാ​ത കോ​ളു​ക​ൾ വ​രു​ന്ന​ത് ത​ട​യാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. വി​ളി​ക്കു​ന്ന ആ​ളു​ടെ കൃ​ത്യ​മാ​യ പേ​ര് മൊ​ബൈ​ൽ സ്ക്രീ​നി​ൽ തെ​ളി​ഞ്ഞു വ​രു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്).

ഫോ​ണി​ൽ സേ​വ് ചെ​യ്തി​ട്ടി​ല്ലാ​ത്ത ന​ന്പ​റി​ൽ നി​ന്നു കോ​ൾ വ​ന്നാ​ലും വി​ളി​ക്കു​ന്ന ആ​ളു​ടെ പേ​ര് കാ​ണി​ക്കു​ന്ന ആ​പ്പ് ആ​ണ് ഒ​രു​ക്കു​ന്ന​ത്. നി​ല​വി​ൽ ട്രൂ ​കോ​ള​ർ ആ​പ്പ് വ​ഴി വി​ളി​ക്കു​ന്ന​ത് ആ​രെ​ന്ന് അ​റി​യാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടെ ങ്കി​ലും ഇ​ത് വ​ള​രെ സ​ങ്കീ​ർ​ണ​വും കൃ​ത്യ​ത​യി​ൽ പ​രി​മി​തി​ക​ൾ ഉ​ള്ള​തു​മാ​ണ്. മ​റ്റാ​രെ​ങ്കി​ലും സേ​വ് ചെ​യ്തി​രി​ക്കു​ന്ന പേ​രി​ലാ​യി​രി​ക്കും പ​ല​പ്പോ​ഴും ട്രൂ ​കോ​ള​റി​ൽ വി​ളി​ക്കു​ന്ന ആ​ളു​ടെ പേ​ര് തെ​ളി​ഞ്ഞു വ​രി​ക.

എ​ന്നാ​ൽ, കെ​വൈ​സി അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ത്യ​മാ​യ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​ത്തി​നാ​യി​രി​ക്കും ട്രാ​യ് രൂ​പം ന​ൽ​കു​ക. ഇ​തി​നാ​യി ടെ​ലി​കോം വ​കു​പ്പു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്ന് ട്രാ​യ് ചെ​യ​ർ​മാ​ൻ പി.​ഡി വ​ഗേ​ല പ​റ​ഞ്ഞു.
Previous Post Next Post