ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില്‍ സന്ദര്‍ശനം നടത്തിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. രാഹുലിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപിയും പ്രതിരോധിച്ച് കോണ്‍ഗ്രസും രംഗത്തുവന്നു.
നേപ്പാളി തലസ്ഥാനത്തെ നിശാക്ലബിലെ പാര്‍ട്ടിയില്‍ രാഹുല്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രാഹുല്‍ കാഠ്മണ്ഡുവില്‍ എത്തിയതായി നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഹുലിന്റെ വിഡിയോ ബിജെപി ഐടി ഇന്‍ ചാര്‍ജ് അമിത് മാളവ്യ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ രാഹുല്‍ നിശാ ക്ലബില്‍ ആയിരുന്നെന്ന് മാളവ്യ പറഞ്ഞു. സ്വന്തം പാര്‍ട്ടി തകര്‍ന്നുകിടക്കുമ്പോഴും രാഹുല്‍ നിശാക്ലബില്‍ തന്നെ. സ്ഥിരതയുള്ളയാളാണ് രാഹുലെന്ന് അമിത് മാളവ്യ പരിഹസിച്ചു.