ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു







പാലക്കാട് : ഒറ്റപ്പാലം മനിശ്ശേരിയില്‍ ആന പാപ്പാനെ അടിച്ചുകൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണ് മരിച്ചത്.

കൊടുങ്ങല്ലൂർ  മൂത്തുകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് പാപ്പാനെ കൊമ്പു കൊണ്ട് ആക്രമിച്ച് വീഴ്ത്തി  കൊന്നത്. മരുന്ന് കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം.

മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
أحدث أقدم