സൗദിയിൽ നഴ്‌സായിരുന്ന മലയാളി യുവതി നാട്ടിൽ നിര്യാതയായി


റിയാദ്: സൗദിയിൽ നഴ്‌സായിരുന്ന മലയാളി യുവതി നാട്ടിൽ നിര്യാതയായി. മുവാറ്റുപുഴ കീച്ചേരിപ്പടി സ്വദേശിനി ജെസ്‌ന (34) ആണ് ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ മരിച്ചത്. മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ആറുവർഷം സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തിരുന്നു. എറണാകുളം അമൃത ആശുപത്രിയിലും നഴ്‌സായി ജോലി ചെയ്തിരുന്നു. ഭർത്താവ്: മാഹിൻ. മൂന്നുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്ന് മക്കളുണ്ട്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ജെസ്‌നയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

أحدث أقدم