ഗ്രീൻ കീ സർട്ടിഫിക്കറ്റിന്‍റെ തിളക്കത്തിൽ ഖത്തർ നാഷണൽ മ്യൂസിയം

 


ദോഹ: ഗ്രീൻ കീ സർട്ടിഫിക്കറ്റിന്‍റെ തിളക്കത്തിൽ ഖത്തർ നാഷണൽ മ്യൂസിയം. വിനോദ സഞ്ചാര മേഖലയിൽ പരിസ്ഥി സൗഹൃദം നിലനിർത്തുന്നതിനും സുസ്ഥിരതക്ക് പ്രധാന്യം നൽകുന്നതിനുമുള്ള ശ്രദ്ധേയമായ അംഗീകാരമാണ് ഗ്രീൻ കീ സർട്ടിഫിക്കറ്റ്. പശ്ചിമേഷ്യയിലും ഖത്തറിലും ഈ പുരസ്കാരം നേടുന്ന ആദ്യ മ്യൂസിയമാണ് നാഷണൽ മ്യൂസിയം. 2019ൽ പ്രവർത്തനമാരംഭിച്ച ഖത്തർ നാഷണൽ മ്യൂസിയം ചുരുങ്ങിയ കാലംകൊണ്ട് മിഡിൽ ഈസ്റ്റിൽ തന്നെ ശ്രദ്ധേയമായിമാറി. ലീഡർഷിപ്പ് ഇൻ എനർജി ആന്‍റ് എൻവയോൺമെന്‍റൽ ഡിസൈൻ (ലീഡ്) ഗോൾഡൻ പുരസ്കാരം നേടുന്ന ലോകത്തെ ആദ്യ മ്യൂസിയവും ഖത്തർ നാഷണൽ മ്യൂസിയമാണ്. സുസ്ഥിരതക്കുള്ള അംഗീകരമായി ജി.എസ്.എ.സ് ഫോർസ്റ്റാർ ബഹുമതിയും, ഈ വർഷം തന്നെ ഇന്‍റർനാഷണൽ ബ്യൂട്ടിഫുൾ ബിൽഡിങ്സ് ഗ്രീൻ ആപ്പിൾ അവാർഡും ഇതിനോടകംതന്നെ മ്യൂസിയം കരസ്ഥമാക്കി.

أحدث أقدم