പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു - പി.സി. ജോര്‍ജ്. ..അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയം ..,പി സി ജോർജ്ജിന് പിൻതുണയുമായി നിരവധി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ




മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ ശേഷം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്നായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം.
ഹിന്ദു മഹാസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ  യൂസഫലിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായും പി.സി. ജോര്‍ജ് വ്യക്തമാക്കി.


പി.സി.ജോർജ്ജിൻ്റെ വാക്കുകൾ ഇങ്ങനെ -
ബഹുമാനപ്പെട്ട കോടതി എനിക്ക് ജാമ്യം തന്നു. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷമുണ്ടാക്കരുത് എന്നാണ് കോടതി പറഞ്ഞത്. ഞാന്‍ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ അതില്‍ ഉറച്ചുനില്‍ക്കുന്നയാളാണ്. ഇന്നുവരെ ഞാന്‍ ഏതെങ്കിലും കാര്യം പറഞ്ഞത് പിന്‍വലിച്ചിട്ടുണ്ടോ.
കഴിഞ്ഞദിവസം ഹിന്ദുമഹാസമ്മേളനത്തില്‍ ഹാളില്‍ നടത്തിയ പ്രസംഗമാണ്.മുസ്ലീം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട, ഇന്ത്യാരാജ്യത്തെ സ്‌നേഹിക്കാത്തവന്‍, അത് മുസല്‍മാനായാലും ക്രൈസ്തവനായാലും ഹൈന്ദവനായാലും എനിക്ക് വേണ്ട എന്ന് പറഞ്ഞ ഞാന്‍ എങ്ങനെ വര്‍ഗീയവാദിയാകും ഇതിനോടകം PC ക്ക്പി ൻതുണയുമായി നിരവധി  സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ മുൻപോട്ട് വന്നത് ഏറെ ചർച്ചയാകുന്നുമുണ്ട് 
أحدث أقدم