എന്‍ഫീല്‍ഡ്: അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ മലയാളി വനിത ലണ്ടനില്‍ മരിച്ചു. മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കോഴിക്കോട് സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) ആണ് മരിച്ചത്. പാചകം ചെയ്യുന്നതിനിടയില്‍ ചൂടുള്ള എണ്ണ ദേഹത്തു വീണതാണ് മരണത്തിന് കാരണമായത്. വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്തകുമാര്‍ എംആര്‍ഐ സ്കാനിങ് ഡിപാര്‍ട്മെന്റ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയാണ്. വിദ്യാര്‍ഥികളായ സ്നേഹ (പ്ലസ് വണ്‍), ഇഗ്ഗി (9ാം ക്ലാസ്) എന്നിവര്‍ മക്കളാണ്. നിഷ എന്‍ഫീല്‍ഡില്‍ എത്തിയിട്ട് 15 വര്‍ഷമായി. നിഷയുടെ വേര്‍പാടില്‍ എന്‍ഫീല്‍ഡിലെ മലയാളി സമൂഹം അതീവ ദുഃഖം രേഖപ്പെടുത്തി. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വേണ്ടപ്പെട്ടവരെ നാട്ടില്‍ നിന്നെത്തിക്കാനും അന്ത്യോപചാര ശുശ്രൂഷകള്‍ നടത്തി എന്‍ഫീല്‍ഡില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കാനുമാണ് തീരുമാനം.