ന്യൂഡല്‍ഹി: കുരങ്ങുപനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യുഎഇ, ചെക് റിപബ്ലിക് തുടങ്ങിയ ഇടങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ആഫ്രിക്കയില്‍ നിന്ന് എത്തിയ യുവതിക്കാണ് യുഎഇയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. പരിശോധിക്കുന്നതില്‍ മൂന്നില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതായി ചെക് റിപബ്ലിക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചിരുന്നു. 19 രാജ്യങ്ങളിലായി 237 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊറോണ പടര്‍ന്ന് പിടിച്ചതു പോലെ കുരങ്ങുപനി പടര്‍ന്നു പിടിക്കാന്‍ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍ അസാധാരണ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും വ്യാപനത്തെക്കുറിച്ച് പഠിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗത്തിനെതിരെ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത സമ്ബര്‍ക്കം വഴി രോഗം പകരാനുള്ള സാധ്യതയുമുണ്ട്. വസൂരിയെ നേരിടാന്‍ ഉപയോഗിക്കുന്ന വാക്‌സിന്‍ തന്നെയാണ് നിലവില്‍ കുരങ്ങുപനിക്കും നല്‍കുന്നത്. ഇത് 85 ശതമാനം ഫലപ്രദമാണ്. എങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്.