തിരുവനന്തപുരം :കേരളത്തിലെ മതതീവ്രവാദ ശക്തികള്‍ക്കെതിരെ പ്രതികരിച്ചതിന് അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ പിന്തുണച്ച് ക്രൈസ്തവ സഭ. സഭയുടെ ആശങ്കകളാണ് ജോര്‍ജ് പറയുന്നതെന്നാണ് സഭ നേതൃത്വം വ്യക്തമാക്കുന്നത്. ആലപ്പുഴയിലെ പോപ്പുലര്‍ഫ്രണ്ട് കൊലവിളി പ്രസംഗത്തിനെതിരെ പോലീസ് നടപടി എടുക്കാതിനെയും ക്രൈസ്തവ സഭ ചോദ്യം ചെയ്യുന്നു. ഇതിനെതിരെ ബിഷപ്പ് കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നു
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഞങ്ങള്‍ക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയില്‍ ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ നടപടിയെടുക്കും എന്ന നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.
യഥാര്‍ത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറത്തു സമൂഹത്തിന്റെ നന്മക്കുവേണ്ടി നിലപാടുകളെടുക്കാന്‍ ദേശിയ പാര്‍ട്ടികള്‍ക്കുപോലും സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ദുഖിക്കുന്നു. ക്രിസ്ത്യാനികളുടെ ദൈവത്തെ ആക്ഷേപിച്ചാല്‍ ഒരു നടപടിയുമില്ല. തങ്ങളുടെ ജീവിതത്തെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുന്നുവെന്നു കന്യാസ്ത്രീകള്‍ പരാതി കൊടുത്തിട്ട് ഒരു നടപടിയുമില്ല.
1500 കോടിയുടെ മയക്കുമരുന്ന് പിടിച്ചിട്ട് അതിന്റെ ഉറവിടങ്ങളെക്കുറിച്ചു ആത്മാര്‍ത്ഥമായ ഒരന്വേഷണവും ഇല്ല. കേരളത്തിലെ ക്രൈസ്തവര്‍ എന്നും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനേ പരിശ്രമിച്ചിട്ടുള്ളു. ജാതിമതവര്‍ഗ വ്യത്യാസങ്ങളില്ലാതെ ഇന്നിവിടെ ജീവിക്കാന്‍ സാധിക്കുന്നതില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ ആരെല്ലാം തമ്‌സ്‌കരിച്ചാലും മിഴിവോടെ പ്രകാശിക്കുന്നവ തന്നെയാണ്. ഉദാത്തമായ ആ സംസ്‌കാരത്തിന് കോട്ടം വരാന്‍ നാമൊരിക്കലും സമ്മതിക്കില്ല. ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്: എല്ലാവരെയും നീതിപൂര്‍വം പരിഗണിക്കുന്ന വ്യവസ്ഥിതിയില്‍ സൗഹാര്‍ദ്ദം പുലരും. പ്രീണനങ്ങളും അവഗണനകളുമാണ് സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതെന്ന് അദേഹം പറഞ്ഞു.