ഇമാമുമാര്‍ക്കും പ്രബോധകര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും; പ്രഖ്യാപനവുമായി യുഎഇ

യഎഇ: രാജ്യത്ത് ഇരുപത് വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച ഇമാമുമാര്‍ക്കും പ്രബോധകര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ചെറിയ പെരുന്നാൾ ആഘോഷിക്കാൻ പോകുകയാണ്. ഈ സാഹചര്യത്തിൽ ആണ് പുതിയ പ്രഖ്യാപനവുമായി ദുബായ് രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാം മത പഠന മേഖലയിലെ മൂല്യങ്ങൾ പ്രചരിപ്പിച്ചത് പരിഗണിച്ച് ഇവർക്ക് സാമ്പത്തിക പാരിതോഷികം നല്‍കുമെന്നും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. കൂടാതെ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് വലിയ പ്രഖ്യാപനങ്ങൾ ആണ് നടത്തിയിരിക്കുന്നത്. 9 ദിവസം ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയിലെ അവധി കൂടി പരിഗണിച്ചാണ് ഇത്രയും ദിവസം അവധി വരുന്നത്. ഏഴ് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30 മുതല്‍ മേയ് ആറ് വരെയാണ് സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഈ സമയങ്ങളിൽ ബഹുനില പാര്‍ക്കിങുകളില്‍ ഒഴികെ മറ്റ് സ്ഥലങ്ങളില്‍ പാർക്കിങ് സൗജന്യം ആയിരിക്കും. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് മേയ് ഏഴ് മുതല്‍ പാര്‍ക്കിങ് ഫീസ് പുനരാരംഭിക്കും. അതേസമയം, പെരുന്നാളിന് നാട്ടിൽ വരുന്നവരുടെ എണ്ണം കൂടിയതിനാൽ വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് കൂട്ടുകയാണ്. പലരും അവധി ഉണ്ടായിട്ടും നാട്ടിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. വിമാനങ്ങളിലെ സീറ്റ് കിട്ടാനില്ല. വിമാനക്കമ്പനികൾ മത്സരിച്ച് ആണ് നിരക്ക് കൂട്ടുന്നത്. കണക്ഷൻ വിമാനങ്ങളിലും വലിയ നിരക്കാണ് ഈടാക്കുന്നത്. കൊവിഡ് കാരണം നാട്ടിലേക്ക് പോകാൻ സാധിക്കാത്തവർ പെരുന്നാൾ അവധിക്ക് പോകാം എന്ന തീരുമാനത്തിൽ ആയിരുന്നു. എന്നാൽ അവർക്ക് ഇരുട്ടടി ആകുന്ന തീരുമാനം ആണ് ഉണ്ടായിരിക്കുന്നത്. യുഎഇയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ പലതിലും സീറ്റ് മുഴുവനായി കഴിഞ്ഞു. വലിയ തുക നൽകിയാണ് പലരും വിമാന ടിക്കറ്റ് എടുത്തിരിക്കുന്നത്.


أحدث أقدم