ഒമാനില്‍ നേരിയ ഭൂചലനം; യുഎഇയില്‍ പ്രകമ്പനമില്ല


മസ്‌കറ്റ്: ഒമാനില്‍ നേരിയ ഭൂചലനം. ദേശീയ കാലാവസ്ഥാ പഠന കേന്ദ്രം (എന്‍സിഎം) റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്, റിക്ടര്‍ സ്‌കെയിലില്‍ 2.4 രേഖപ്പെടുത്തി. യുഎഇയുടെ പ്രാദേശിക സമയം അനുസരിച്ച് ഒമാനില്‍ ബുധനാഴ്ച രാത്രി 8.40 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍, ഭൂചലനം രാജ്യത്ത് അനുഭവപ്പെട്ടിട്ടില്ലെന്നും പ്രതിഫലനം ഉണ്ടായിട്ടില്ലെന്നും യുഎഇ എന്‍സിഎം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇറാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ യുഎഇയില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

أحدث أقدم