കാഴ്ചക്കാർക്ക് വിസ്മയം ഒരുക്കി ദോഹ കോർണിഷിലെ ബലൂൺ പരേഡ്


ഖത്തർ: കാഴ്ചക്കാർക്ക് വിസ്മയ കാഴ്ച ഒരുക്കി ദോഹ കോർണിഷിലെ ബലൂൺ പരേഡ്. വലിയ രീതിയിൽ ശ്രദ്ധപിടിച്ചുപറ്റിയ പരിപാടിയായിരുന്നു ഇത്. തിമിംഗലത്തിന്റെയും സ്രാവുകളുടെയും ഡിസൈനുകളിലുള്ള ബലൂൺ പരേഡ് നടന്നിരുന്നു. ഭീമൻ ബലൂണുകളുടെ വിസ്മയിപ്പിക്കുന്ന ഒരു കാാഴ്ച തന്നെയാണ് അവിടെ നടന്നത്. ഇത്തവണത്തെ ഖത്തറിന്റെ ഈദ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം ആണ് ദോഹ കോർണിഷിലെ ബലൂൺ പരേഡ്.ഖത്തർ ടൂറിസം ആണ് പരിപാടി സംഘടിപ്പിച്ചത്. ദോഹ കോർണിഷിൽ ഇതിന്റെ ഭാഗമായി 3 ദിവസത്തെ ആഘോഷപരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളും കുടുംബങ്ങളും ബാച്‌ലർമാരും ഉൾപ്പെടെ നിരവധി പേർ കോർണിഷിലേക്ക് എത്തിയത്. രാത്രി 9.30 മുതൽ 10.30 വരെ ബാന്റ് മേളങ്ങളുടെ അകമ്പടിയോടെയാണ് ഭീമൻ ബലൂണുകളുടെ പരേഡ് അരങ്ങേറിയത്. ഈ പരിപാടി കാണാൻ വേണ്ടി നിരവധി പേർ എത്തിയിരുന്നത്. പാട്ടും, ഡിൻസും ആയി നിരവധി കലാകാരന്മാർ ഇവിടെ എത്തിയിരുന്നു. വലിയ ലെെവ് ഷോകൾ സംഘടിപ്പിച്ചിരുന്നു. കൗതുകം നിറക്കുന്ന വലിയ പരിപാടികൾ ഇവിടെ ഒരുങ്ങിയിരുന്നു. പരിപാടികൾ കാണാൻ വേണ്ടി പതിനായിരങ്ങൾ ആണ് വന്നത്. ഗെയിം കോർണറുകളിൽ കുട്ടികളുടെ തിരക്ക് ആയിരുന്നു. ഫുഡ് സ്റ്റാളുകളിലും വലിയ തിരക്ക് ആയിരുന്നു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി വലിയ പരിപാടികൾ ആണ് നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം രാജ്യം മുഴുവൻ വലിയ ആഘേഷം ആണ് നടക്കുന്നത്.

أحدث أقدم