പാമ്പാടി പോസ്റ്റ് ആഫീസിൽ എത്തുന്നവർ ഫയർഫോഴ്സിനെ വിളിക്കേണ്ട ഗതികേട് ! രണ്ട് സ്ത്രീകൾ ഓടയിൽ വീണു !


 ഫോട്ടോ :വിബിൻ പള്ളിക്കുന്ന് 
 ജോവാൻ മധുമല
പാമ്പാടി :പാമ്പാടി പോസ്റ്റ് ആഫീസിൽ എത്തുന്നവർ ഫയർഫോഴ്സിനെ വിളിക്കേണ്ട ഗതികേട് ! കമ്മ്യൂണിറ്റി ഹാളിലേയ്ക്ക് ഉള്ള റോഡിൻ്റെ ഒരു വശം ഓടകീറി ഇട്ടിരിക്കുകയാണ് പോസ്റ്റാഫിസിലേയ്ക്ക് 
താൽക്കാലികമായി പ്രവേശിക്കുവാൻ തടിവെച്ച് പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും അത് ശരിയായ രീതിയിൽ അല്ല വച്ചിരിക്കുന്നത് 
ഇന്ന് രാവിലെ പോസ്റ്റോഫീസിൽ എത്തിയ സ്ത്രീയാണ് ഓടയിൽ വീണത് ഉടൻ തന്നെ മണിമല  സ്വദേശിയായ രജീഷ്  ഇവരെ ഓടയിൽ നിന്നും വലിച്ച് കയറ്റുകയായിരുന്നു ഇത്തരത്തിൽ നിർമ്മാണ പ്രവർത്തികൾ നടക്കുമ്പോൾ  നിർമ്മാണ പ്രവർത്തി എടുത്ത കോൺട്രാക്ടർ ആയതിന് വേണ്ട മുൻകരുതലുകൾ എടുത്തിട്ടില്ല എന്ന ആക്ഷേപം നിലനിൽക്കുന്നു
أحدث أقدم