ലോകകപ്പ്​ ലോഗോ പതിച്ച നമ്പർ പ്ലേറ്റുകൾ ജൂണിൽ പുറത്തിറക്കും: ഖത്തർ

 


ഖത്തർ: ഖത്തറിന്റെ മെട്രാഷ് വഴി ലേലം ചെയ്ത ലോകകപ്പ് ലോഗോ പതിച്ച സ്പെഷ്യൽ നമ്പറുകൾ വിതരണം ചെയ്യാൻ ഒരുങ്ങി ഖത്തർ. ജൂൺ മുതൽ ആണ് വാഹനങ്ങളിൽ നമ്പർ ഘടിപ്പിക്കാനുള്ള തീരുമാനം ഖത്തർ സ്വീകരിച്ചിരിക്കുന്നത്. ഖത്തർ ആഭ്യന്തര മന്ത്രാലയം ആണ് ഇതുസംബന്ധിച്ച കാര്യങ്ങൾ തീരുമാനിച്ചത്.പുതിയ വാഹനങ്ങളിൽ മാത്രമാണ് ലോഗോ പതിച്ച നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ അനുമതി നൽകുകയുള്ളു. മിലിപോളിനോടനുബന്ധിച്ച് ട്രാഫിക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. മിലിപോളിൽ ലോകകപ്പ് ലോഗോ പതിപ്പ നമ്പർ പ്ലേറ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മേയ് 22ന് രാവിലെ എട്ടിന് ആരംഭിച്ച ഓൺലൈൻ ലേലം 25ന് രാത്രി 10 മണിക്ക് അവസാനിച്ചു. സ്പെഷ്യൽ നമ്പറുകൾ മാറ്റി വെച്ചയിരുന്നു ലേലം നടന്നത്. ഇലക്ട്രോണിക് ലേലം ആണ് നടന്നത്. അതേസമയം, ലോകകപ്പ് ടൂർണമെൻറ് വേളയിൽ ആരാധകർക്ക് സ്റ്റേഡിയങ്ങളിലേക്കുളള പ്രവേശനത്തിനും യാത്രക്കും ആവശ്യമായ ഹയ്യാ കാർഡ് ഡിജിറ്റൽ രൂപത്തിലും ഉപയോഗിക്കാൻ സാധിക്കും. (ഫാൻ ഐ.ഡി) എന്ന പേരിൽ ആയിരിക്കും ഇത് അറിയപ്പെടുന്നത്.സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്‍റ് ലെഗസി അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. ഈ കാർഡ് കെെവശം ഉള്ളവർക്ക് ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റിന് പുറമേ മെട്രോ, ടാക്സി, ബസ് തുടങ്ങിയവ ഉപയോഗിക്കുന്നത് സൗജന്യമായിരിക്കും. ഹയ്യ കാർഡ് ലഭിക്കാൻ വേണ്ടി സ്വദേശികളും താമസക്കാരും ടിക്കറ്റ് നമ്പറും ഖത്തർ ഐ.ഡി നമ്പർ ഉൾപ്പടെയാണ് അപേക്ഷ നൽകേണ്ടത്. സന്ദർശകർ ടിക്കറ്റ് നമ്പറിന് പുറമേ, താമസ വിവരങ്ങളും വ്യക്തി വിവരങ്ങളും കൂടുതൽ ആയി നൽകണം. കാർഡിനുള്ള അപേക്ഷക്ക് അംഗീകാരം ലഭിച്ചാൽ കാർഡിന്റ ഡിജിറ്റൽ പതിപ്പ് ലഭിക്കും. https://hayya.qatar2022.qa/ എന്ന ലിങ്കിലാണ് ഹയ്യ കാർഡിനായി അപേക്ഷിക്കേണ്ടത്.

أحدث أقدم